ആലപ്പുഴയിലെ കാബിനറ്റ് സ്പോർട്സ് സിറ്റി എന്ന കായിക സംരംഭത്തിന്റെ മാനേജ്മെന്റാണ് ശ്രീനാഥ് ഭാസിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്.
കാബിനറ്റ് സ്പോർട്സ് സിറ്റിയുടെ ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്യാൻ എത്താമെന്ന് നടൻ ഏറ്റിരുന്നു.
എന്നാൽ അഡ്വാൻസ് തുക വാങ്ങിയ ശേഷം ഉദ്ഘാടനത്തിന് എത്താൻ പറ്റില്ലെന്ന് നടന്റെ മാനേജർ സംരംഭകരെഅറിയിക്കുകയായിരുന്ന.
ആദ്യം ജൂലൈ 14 നാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.
എന്നാൽ ശ്രീനാഥ് ഭാസിയുടെ അസൗകര്യത്തെത്തുടർന്ന് 22 ലേക്ക് ഉദ്ഘാടന തീയതി മാറ്റി.
ഈ ദിവസവും എത്താൻ പറ്റില്ലെന്നും മറ്റൊരു ദിവസത്തേയ്ക്ക് ചടങ്ങ് മാറ്റിവയ്ക്കണമെന്നും നടൻ വീണ്ടും ആവശ്യപ്പെടുകയായിരുന്നു.
നാല് ലക്ഷത്തിലധികം രൂപ ശ്രീനാഥ് ഭാസിയുടെ അക്കൗണ്ടിലേക്ക് അഡ്വാൻസായി കൈമാറിയിരുന്നു.
ടർഫിന്റെ ഉദ്ഘാടനം നാളെ നടത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു.