പരശുവയ്ക്കല്‍ സ്വദേശി സുബിത (38) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇവര്‍ വൃക്കരോഗിയായിരുന്നെന്നാണ് വിവരം.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെയാളാണ് സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനി ചെള്ളുപനി ബാധിച്ച് മരിച്ചത്. വര്‍ക്കല ചെറുന്നിയൂര്‍ പന്തുവിളയില്‍ അശ്വതി(15) ആണ് വ്യാഴാഴ്ച പനി ബാധിച്ച് മരിച്ചത്.
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്, മുയല് തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്.
എന്നാല്‍, മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.