കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനെ കലൂരിലെ കടയില്‍ എത്തി മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ശരീരത്തില്‍ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
വെെകിട്ട് എട്ട് മണിയോടെയായിരുന്നു സംഭവം. മകൻ കടയിൽ എത്തിയ ശേഷം ഗ്രേസിയുമായി വാക്ക് തർക്കം ഉണ്ടായി. ഇതിനിടെ പ്രകോപിതനായ മകൻ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് ഗ്രേസിയെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. മകൻ ലഹരിയായിരുന്നുവെന്നാണ് വിവരം. മകനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.












































































