ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പിച്ചത്.
53ാം മിനിറ്റില്‍ എസ്. ഗോകുല്‍ വിജയ ഗോള്‍ നേടി.
ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പി. ആദിലിന്റെ കാലില്‍ പന്ത് ലഭിക്കുകയും രണ്ടാമതൊന്ന് ആലോചിക്കാതെ ഗോകുലിന് നല്‍കുകയുമായിരുന്നു. ഗോള്‍ വീണതോടെ ഉണർന്നു കളിച്ച ഉത്തരാഖണ്ഡിന് പക്ഷെ തിരിച്ചടിക്കാൻ കഴിഞ്ഞില്ല. 73ാം മിനിറ്റില്‍ കേരള ഡിഫൻഡർ സഫ്‌വാൻ മേമനയും 82ല്‍ ഉത്തരാഖണ്ഡിന്റെ ശൈലേന്ദ്ര സിങ് നേഗിയും ചുവപ്പ് കാർഡ് മടങ്ങി.
1997ലാണ് ദേശീയ ഗെയിംസില്‍ കേരളം അവസാനമായി സ്വർണം നേടിയത്. 2022ലെ ഗുജറാത്ത് ഗെയിംസില്‍ ഫൈനലിലെത്തിയെങ്കിലും ബംഗാളിനോട് തോറ്റു. കഴിഞ്ഞ തവണ ഗോവയില്‍ വെങ്കലവും നേടി