സ്ഥാനാർഥികളുടെ നിര്യാണത്തെത്തുടർന്ന് പ്രത്യേക തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 3 തദ്ദേശസ്ഥാപന വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിക്കാടം വാർഡ്, എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നാളെ രാവിലെ 10ന് നടക്കും.















































































