ചേർത്തല : മുസ്ലീംലീഗിനെ എൽ ഡി എഫിന്റെ കൂടെ നിർത്താനുള്ള മത്സരമാണ് കാണുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എന്നാൽ ആ വെള്ളം വാങ്ങിവച്ചാൽ മതിയെന്ന് തങ്ങളും കുഞ്ഞാലിക്കുട്ടിയും പറയുന്നു. ഇത് ഇടതുപക്ഷത്തിന് അടിയായി. യു ഡി എഫിനോട് മുസ്ലിം ലീഗ് ഇപ്പോൾ വിലപേശുകയാണ്.കൂടുതൽ സീറ്റ് കിട്ടാനുള്ള അടവ് നയമാണ് ലീഗിന്റേത്. പാർലമെന്റിൽ ഇപ്രാവശ്യം കൂടുതൽ സീറ്റ് ലീഗ് വാങ്ങിച്ചിരിക്കുംഈ വിദ്യ അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും.അഭിമാനം ഇല്ലാതെയാണ് ഇടതുപക്ഷം കടന്നുപോകുന്നതെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.