കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടുന്നതിനു ഫലപ്രദമായ നടപടികൾ മുൻകൂറായി സ്വീകരിക്കുവാൻ നടപടികൾ ഉണ്ടാവണമെന്ന് M G university advanced center for Enviromental studies and sustainable development director പ്രൊഫ. എ പി തോമസ് ആവശ്യപ്പെട്ടു. കോട്ടയത്ത് തിരുനക്കര യില് നടന്ന ഇന്ത്യ മാർച്ച് ഫോർ സയൻസ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ക്ലൈമറ്റ് കോൺഫറൻ സുകൾക്ക് ശേഷവും ആഗോള താപനം തടഞ്ഞു നിർത്തുന്നതിനുള്ള ഫലപ്രദമായ നടപടികൾ ആവിഷ്കരിക്കാൻ കഴിയുന്നില്ല. ഇന്ത്യാ മാർച്ച് ഫോർ സയൻസ് പ്രസ്ഥാനത്തിൻ്റെ ഭാഗമായി ആയിരകണക്കിന് ശാസ്ത്രജ്ഞരും വിദ്യാർത്ഥികളും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ,കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയിൽ എമ്പാടും തെരുവിൽ അണിനിറക്കകയുണ്ടായി.
പരിണാമ സിദ്ധാന്തവും ആവർത്തന പട്ടികയും പാഠഭാഗങ്ങളിൽ നീക്കം ചെയ്തതിനെ അദ്ദേഹംവിമർശിച്ചു. ശാസ്ത്രീയ മനോ ഘടന വളർത്താണുകന്ന പാഠങ്ങളാണ് വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടത് .പൗരാണിക ഇന്ത്യയിലെ ശാസ്ത്രത്തിൻ്റെ പേരിൽ അശാസ്ത്രീയ ചിന്തകളാണ് വളർത്താൻ ശ്രമിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പ്രൊഫ. പി എൻ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.കേരള യുക്തി വാദി സംഘം ജനറൽ സെക്രട്ടറി രാജഗോപാൽ വാകത്താനം, ഇഫക്ടീവ് ടീച്ചർ കോഓർഡിനേറ്റർ ND ശിവൻ സലീ മ ജോസഫ് ,ലൂക്കോസ് നീലംപേരൂർ, പPG ശശികുമാർ എന്നിവർ സംസാരിച്ചു. റാലിയുടെ ഭാഗമായി സജി വർഗീസ് അവതരിപ്പിച്ച സയൻസ് മാജിക് ഷോയും നടന്നു.