സ്വകാര്യ ചാർട്ടർ വിമാനങ്ങൾക്കായി രാജ്യത്തെ ആദ്യ ചാർട്ടർ ഗേറ്റ് വേക്ക് വൈകിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടക്കമാകും. ഇതിൻറെ ഭാഗമായി സിയാൽ നിർമ്മിച്ച സ്വകാര്യ ചാർട്ടർ വിമാനങ്ങളുടെ ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 30 കോടി രൂപ ചെലവിൽ, 40,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ പൂർത്തീകരിച്ചത്. അന്താരാഷ്ട്ര-ആഭ്യന്തര ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമുന്നയിപ്പിക്കുന്ന വേദിയായി ചാർട്ടർ ഗേറ്റ് വേ പ്രവർത്തിക്കും.