മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ പ്രതികരണവുമായി മുതിർന്ന സി.പി.എം നേതാവ് എം. എം മണി എം.എൽ.എ.
ഇന്ന് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്‌പീഷ്യസ് മത്സ്യവിത്ത് ഫാമിൻ്റെ ഉദ്ഘാടന വേദിയിലായിരുന്നു എം എം മണിയുടെ രോഷപ്രകടനം. സജി ചെറിയാൻ ഉദ്ഘാടനത്തിന് എത്താത്തതാണ് എം.എം മണിയെ പ്രകോപിപ്പിച്ചത്. മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത് എന്നായിരുന്നു എം.എം മണി പറഞ്ഞത്. മന്ത്രി ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്.














































































