സാഹിത്യപ്രവർത്തക സഹകരണസംഘം ഏർപ്പെടുത്തിയിട്ടുള്ള "അക്ഷരപുരസ്കാരത്തിന് ചെറുകഥാകൃത്തും, നോവലിസ്റ്റുമായ യു. കെ. കുമാരൻ അർഹനായി.
അദ്ദേഹത്തിന്റെ 'തക്ഷൻകുന്ന് സ്വരൂപം' എന്ന കൃതിയാണ് ആറാമത് അക്ഷരപുരസ്‌കാരത്തിന് അർഹമായത്.
ഒന്നേകാൽ ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം,ശനിയാഴ്ച്ച കോട്ടയം നാട്ടകത്തുള്ള എസ്. പി. സി. എസ്. അക്ഷരം മ്യൂസിയം വളപ്പിൽ നടക്കുന്ന ചടങ്ങിൽ സഹകരണം-
തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ സമ്മാനിക്കും.
വയലാർ അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ് എന്നിവയടക്കം ഒട്ടനവധി പുരസ്ക്‌കാരങ്ങൾക്ക് അർഹമായ ഈ നോവൽ 22 പതിപ്പുകൾ പിന്നിട്ടു എന്നത് നോവലിന് മലയാളി വായനാസമൂഹത്തിൽ ലഭിച്ച സ്വീകാര്യതയെയാണ് വെളിവാക്കുന്നത്.













































































