കോട്ടയം: ജില്ലയിലെ വ്യാപാരികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നുംജില്ല കമ്മിറ്റി നേതൃത്വത്തിൽ തിരുനക്കര മൈതാനത്ത് ഇന്ന് 10 മുതൽ ശ്രദ്ധ ക്ഷണിക്കൽ ഉപവാസ സമരം നടത്തി. രാവിലെ 9.30ന് എം.എൽ റോഡിലുള്ള ജില്ല വ്യാപാര ഭവനിൽനിന്ന് ആരംഭിക്കുന്ന പ്രകടനം തിരുനക്കര മൈതാനത്ത് എത്തി. ഉപവാസ സമരം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തും. ജില്ല പ്രസിഡൻറ് എം.കെ. തോമസുകുട്ടി അധ്യക്ഷത വഹിച്ചും. വൈകീട്ട് നാലിന് സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുതും.സമരത്തിൽ കഞ്ഞിക്കുഴി യൂണിറ്റിൽ നിന്നുള്ള പ്രസിഡണ്ട് ജോജി ,സെക്രട്ടറി ഷാജു ,മുൻ പ്രസിഡണ്ട് ജോർജ്ജുകുട്ടി കൂടാതെ കഞ്ഞിക്കുഴിയിലെ മറ്റു വ്യാപാരികളും പങ്കെടുത്തു.
