ട്രയല്‍ റണ്‍ വിജയകരമായാല്‍ ഫിറ്റ്നസ് അംഗീകാരം നല്‍കുമെന്ന് ഫയര്‍ സേഫ്റ്റി കമ്മീഷ്ണര്‍ അരുണ്‍ ഭാസ്കര്‍ പറഞ്ഞു. തുരങ്കം ആഗസ്റ്റില്‍ തുറന്ന് നല്‍കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും വ്യക്തമാക്കി.
കുതിരാന്‍ തുരംഗത്തിന്‍റെ മുകളിലൂടെ പൈപ്പ് ഉപയോഗിച്ച് വെള്ളം ശക്തമായി അടിച്ചാണ് ട്രയല്‍ റണ്‍ നടത്തുക. ഇത് വഴി ബലക്ഷയമോ ചോര്‍ച്ചയോ ഉണ്ടെങ്കില്‍ കണ്ടെത്താനാകും. ഉച്ച കഴിഞ്ഞു നാല് മണിക്കാണ് ട്രയല്‍ റണ്‍.
നിലവിലെ സാഹചര്യത്തില്‍ തടസ്സങ്ങളില്ലാതെ നിര്‍മാണം മുന്നോട്ടു പോകുകയാണെന്നും ആഗസ്റ്റ് ഒന്നിന് തന്നെ തുരംഗ പാത തുറന്നു കൊടുക്കാന്‍ കഴിയുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.












































































