മണിപുരിലെ രാഷ്ട്രപതിഭരണം ഫെബ്രവരി 12ന് അവസാനിക്കാനിരിക്കേ, സംസഥാനത്തെ ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംഎൽഎമാരും നേതാക്കളും നിർണായക യോഗത്തിനായി ഡൽഹിയിൽ എത്തി. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇവർ ഡൽഹിയിലെത്തിയത്.
ബിജെപി എംഎൽഎമാരുടെ നാഷനൽ പീപ്പിൾസ് പാർട്ടിയുടെയും നാഗ പീപ്പിൾസ് ഫ്രണ്ടിന്റെയും എംഎൽഎമാരും ഒപ്പമുണ്ടെന്നാണ് വിവരം.
മണിപൂർ ബിജെപി അധ്യക്ഷ എ. ശാരദാദേവിയും ഡൽഹിയിലെത്തിയിട്ടുണ്ട് വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളുടെ ചുമതലയുള്ള സാംബിത്ത് പ്രത ഇന്ന് ഇവരുമായി കൂടിക്കാഴ്‌ച നടത്തിയേക്കും.














































































