പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കി സംസ്ഥാന സർക്കാർ വിഭാവനം ചെയ്‌ത പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച കുടുംബശ്രീ പ്രീമിയം കഫെയുടെ സംസ്ഥാനതല ഉദ്ഘാടനവും ഇതൊടൊപ്പം നടക്കും.
ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12ന് കുടുംബശ്രീ പ്രീമിയം കഫെയുടെ സംസ്ഥാനതല ഉദ്ഘാടനവും കെ. എം. മാണി ഛായാചിത്രം അനാച്ഛാദനവും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവ്വഹിക്കും.
കെ. എം. മാണി തണൽ വിശ്രമ കേന്ദ്രം സമർപ്പണം ജോസ് കെ. മാണി എം.പി. യും ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാൾ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹേമലത പ്രേംസാഗറും നിർവ്വഹിക്കും. അഡ്വ. മോൻസ് ജോസഫ് MLA …