കുറച്ച് ദിവസമായി കാലടിയിലും പരിസര പ്രദേശങ്ങളിലും ഭീതിയുണ്ടാക്കിയ സ്ത്രീ പോലീസിന്റെ കസ്റ്റഡിയിൽ .
ഇവരെ മലയാറ്റൂർ നിന്നാണ് നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചത്. ഇവരുടെ മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
രാത്രി സമയങ്ങളിൽ റോഡ് സൈഡിൽ വെള്ള സാരിയും മുഖത്ത് തുണികൊണ്ടുള്ള കെട്ടുമായി ഇറങ്ങുന്ന സ്‌ത്രീയെ കണ്ട് പേടിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥിതി ഉണ്ടായിരുന്നു. വെറുതെ യാത്രക്കാരെ പേടിപ്പിക്കാൻ യക്ഷി വേഷം കെട്ടി റോഡിലിറങ്ങുന്നതായി പരാതി നിലനിൽക്കെയാണ് നാട്ടുകാർ ഇവരെ പിടികൂടി പൊലീസിന് കൈമാറിയത്.












































































