ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഷൊർണൂർ റെയിൽവേ മേൽ പാലത്തിന് സമീപത്ത് ഇന്നലെ വൈകിട്ടാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്. ചെറുതുരുത്തി ബോട്ട് ക്ലബ്ബിലെ ലൈഫ് ഗാർഡായ നിഷാദ് ഷൊർണൂരാണ് കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിത്താഴുന്നത് കാണുന്നത്. ഉടനെത്തന്നെ നിഷാദ് ലൈഫ് ജാക്കറ്റുമായി പുഴയിലേക്ക് ഇറങ്ങി തിരച്ചിൽ നടത്തി.
മരിച്ചയാളെ തിരിച്ചറിയാൻ വേണ്ടിയുള്ള അന്വേഷണം ചെറുതുരുത്തി പോലീസ് ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.