തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തിയ വിജിലൻസ് പിടിച്ചെടുത്തത് ഒന്നേകാൽ ലക്ഷത്തോളം രൂപ. എറണാകുളം 8, തിരുവനന്തപുരം 6, കോട്ടയം, കോഴിക്കോട് 5 വീതവും കൊല്ലം, ആലപ്പുഴ, മലപ്പുറം 4 വീതവും, ഇടുക്കി, പാലക്കാട്, തൃശ്ശൂർ, വയനാട് മൂന്നു വിധവും, പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് 2 വീതവും സബ് രജിസ്ട്രാർ ഓഫീസുകളിൽ ആണ് മിന്നൽ പരിശോധന നടത്തിയത്. മിന്നൽ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ സബ് രജിസ്ട്രാർ ഓഫീസുകളിൽ സർക്കാരിന് ലഭിക്കേണ്ട ഫീസിനത്തിലും മറ്റും സബ് രജിസ്ട്രാർമാർ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിൽ അവയെപ്പറ്റിയും. ഗൂഗിൾ പേ ആയിട്ടും മറ്റ് ഓൺലൈൻ മുഖേനയും ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൈമാറിയിട്ടുണ്ടോ എന്നും വരും ദിവസങ്ങളിൽ വിശദമായി പരിശോധന നടത്തുന്നതാണെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
