കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ ഒക്ടോബര്‍ 9 മുതല്‍ നിര്‍ത്തിത്തുടങ്ങുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെയും സീറോ മലബാര്‍ സഭയുടെയും ആസ്ഥാനമായ ചങ്ങനാശ്ശേരിയില്‍ ട്രെയിനിന് സ്‌റ്റോപ്പ് ഇല്ലാത്തത് മൂലം മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ കോട്ടയം അല്ലെങ്കില്‍ ആലപ്പുഴയില്‍ ഇറങ്ങി റോഡ് മാര്‍ഗം എത്തേണ്ടി വന്നിരുന്നു. വര്‍ഷങ്ങളായി നിലനിന്നിരുന്ന ഈ ബുദ്ധിമുട്ടാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടതെന്ന് എംപി പറഞ്ഞു.
മന്നം ജയന്തി ദിനങ്ങളില്‍ മാത്രമേ താത്കാലികമായി സ്‌റ്റോപ്പ് അനുവദിക്കാറുണ്ടായിരുന്നുള്ളു. യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമായ സ്ഥിരം സ്‌റ്റോപ്പ് ലഭ്യമാക്കുന്നതിനായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനേയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും നേരിട്ട് കണ്ടു വിഷയത്തിന്റെ പ്രാധാന്യം വിശദീകരിച്ച് ആവശ്യങ്ങള്‍ ഉന്നയിച്ചതായും എംപി അറിയിച്ചു.