കൊല്ലം ആണ്ടൂർ പൂവനത്തുംവിള പുത്തൻവീട്(ഇപ്പോൾ മരട് അസറ്റ് കൊട്ടാരം അപ്പാർട്ട്മെന്റിൽ താമസം) സന്തോഷ് കുമാറിനെ(48) ആണ് എറണാകുളം ടൗൺ സൗത്ത് പോലീസ് പിടികൂടിയത്.
പിടിയിലായ പ്രതിക്കെതിരെ വിവിധ ജില്ലകളിലായി സമാനമായ 37 ഓളം കേസുകളും ചെക്ക് കേസുകൾ ഉൾപ്പെടെയുളള മറ്റ് തട്ടിപ്പ് കേസുകളും നിലവിൽ ഉണ്ട്.
കണ്ണൂർ സ്വദേശിയെയും മലപ്പുറം സ്വദേശിയെയും ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു എന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് എറണാകുളം ടൗൺ സൗത്ത് പോലീസ് ഇൻസ്പെക്ടർ ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
എസ് ഐ മാരായ ശരത്ത്, ഉണ്ണികൃഷ്ണൻ, എ എസ് ഐ സന്തോഷ് എസ്, സി പി ഒ സിനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
പ്രതി സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണ്.