കോട്ടയം: പായിപ്പാട് ഗ്രമാപഞ്ചായത്തിലെ പൂർത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നാലുകോടി സെന്റ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിൽ സഹകരണം-ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ചടങ്ങിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ലൈഫ് ഭവന പദ്ധതിയിൽ നിർമ്മിച്ച ഭവനങ്ങളുടെ താക്കോൽ കൈമാറൽ, അഞ്ചാം വാർഡിൽ അയ്ത്തുമുണ്ടകം ഭാഗത്ത് നിർമ്മിച്ച പട്ടികജാതി-പൊതുശ്മശാനത്തിന്റെ സമർപ്പണം എന്നിവ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
പതിനഞ്ചാം വാർഡിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജുവും വനിതാ വികസന കോർപറേഷന്റെയും എസ്.സി വികസന കോർപറേഷന്റെയും സഹായത്തോടെയുള്ള വനിത വായ്പ പദ്ധതി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറും വനിതാ ഫിറ്റ്‌നസ് സെന്റർ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്തും ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനൻ, വൈസ് പ്രസിഡന്റ് ഷൈനി ജോജോ, സെക്രട്ടറി കെ. ജയസിംഹൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എബി വർഗീസ്, അനിജ ലാലൻ, ത്രേസ്യാമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിനു ജോബ്, ടീനാ മോൾ റോബിൻ, ടി. രഞ്ജിത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെയിംസ് വേഷ്ണാൾ, ജയൻ ഗോപാലൻ, സിബിച്ചൻ ഒട്ടത്തിൽ, ആനി രാജു, ഗീതാ ശശിധരൻ, ഗീത തോമസ്, ടി.കെ. കരുണാകരൻ, മുബാഷ് മുഹമ്മദ് ഇസ്മയിൽ, രജനി ശ്രീജിത്ത്, ഡാർലി റ്റെജി, കെ.എ. പാപ്പച്ചൻ, സി.ഡി.എസ്. ചെയർപേഴ്‌സൺ റേയ്ച്ചൽ കുഞ്ഞുമോൻ, ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ ഷെറഫ് ഹംസ, കുടുംബശ്രീ ജില്ലാ മിഷൻ ഡയറക്ടർ അഭിലാഷ് ദിവാകരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഡി. സുഗതൻ, ടി.കെ. പ്രദീപ്കുമാർ, വർഗീസ് മൈക്കിൾ, ജോഷി സെബാസ്റ്റ്യൻ, പി.ടി. സലിം, പ്രിൻസ് മത്തായി എന്നിവർ പങ്കെടുത്തു.