ഈ മാസം 23 ന് കുമരകത്ത് എത്തുന്നത് ഭാരതത്തിന്റെ മൂന്നാമത്തെ രാഷ്ട്രപതി. ഉപരാഷ്ട്രപതിയായിരിക്കെ കെ.ആർ.നാരായണനാണ് ആദ്യം കുമരകത്തെത്തിയത്. പിന്നീട് പ്രതിഭാ പാട്ടീലും കുമരകത്ത് വന്ന് താജ് ഹോട്ടലിൽ താമസിച്ചു. നിലവിലെ രാഷ്ട്രപതിയായ ദ്രൗപതി മുർമു കൂടി കുമരകത്തെത്തുന്നതോടെ ഭാരതത്തിന്റെ രണ്ട് വനിതാ രാഷ്ട്രപതിമാരും കുമരകം സന്ദർശിച്ചു എന്ന അഭിമാനകരമായ നേട്ടം പഞ്ചായത്ത് കൈവരിക്കും.
ശബരിമല ദര്‍ശനത്തിനായി ഈ മാസം 22നു കേരളത്തിലെത്തുന്ന രാഷ്ട്രപതി 24 വരെ കേരളത്തിലുണ്ടാകും. 23 ന് കുമരകത്തെത്തുമെന്നാണ് പ്രതീക്ഷ. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും റോഡു മാർഗമാണ് രാഷ്ട്രപതി കുമരകം താജ് ഹോട്ടലിൽ എത്തുക. 23നു വൈകുന്നേരം നാലിന് പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.