ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന മൂന്നാം ദിനത്തിലേക്ക് കടന്നു. 2012 മുതലുള്ള ബിബിസി ഇന്ത്യയുടെ സാമ്പത്തിക രേഖകളുടെ സർവേയാണ് നടക്കുന്നതെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നു. സർവേയോട് പൂർണമായി സഹകരിക്കുമെന്ന നിലപാടിലാണ് ബിബിസി.
