കേരളത്തിലെ 45,536 കോടി രൂപയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തിരുവനന്തപുരത്ത് ഇന്ന് തുടക്കമിടും. 15 ദേശീയപാത വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം ഏതാനും പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. വൈകിട്ട് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ട്രാവൻകൂർ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിലാണ് ചടങ്ങ്. ദേശീയപാത വികസന പദ്ധതികളിൽ 544 കിലോമീറ്റർ റോഡ് ആണ് വികസിപ്പിക്കുന്നത് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരിക്കും.
