വാർധക്യസഹജമായ അസുഖത്തെ തുടർന്ന്, കൊച്ചിയിലായിരുന്നു അന്ത്യം.
ഹാസ സാഹിത്യകാരൻ, ഹാസ്യ ചിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. സുകുമാർ എന്ന പേരിലെഴുതുന്ന എസ്. സുകുമാരൻ പോറ്റിക്ക്, കേരള സാഹിത്യ അക്കാദമിയുടേയും ഇ വി സ്മാരക സമിതിയുടേയും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1932 ജൂലൈ 9-ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളുടെയും മൂത്ത മകനായാണ് ജനനം.
ഡിഐ ജി ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു.
നർമ്മകൈരളിയുടെ പ്രസിഡന്റായും കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചിരുന്നു.