കോട്ടയം:യൂറോപ്പ് മാൾട്ടയിലെ യുവധാര സാംസ്കാരികവേദി വയനാട് ജില്ലയിലെ മുണ്ടക്കൈ മലയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
സമാഹരിച്ച തുക സെൻട്രൽ കമ്മറ്റി അംഗം ശ്രീ പ്രദീപ് ശിവാനന്ദന്റെ അമ്മയിൽ നിന്നും സഹകരണ,തുറമുഖ,ദേവസ്വം, മന്ത്രി ശ്രീ വി ൻ വാസവൻ ഏറ്റുവാങ്ങി.
കോവിഡ് കാലത്ത് സമാനമായ രീതിയിൽ തുക സമാഹരിച്ച് നൽകിയിരുന്നു.
മാൾട്ടയിലെ മലയാളി സഹോദരങ്ങൾക്ക് മന്ത്രിവി എൻ വാസവൻ എല്ലാ അഭിനന്ദനങ്ങളും നേർന്നു. പ്രത്യേകിച്ച് മലയാളികൾ എന്നും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ ചെയ്തു ശീലിച്ചവരാണ് എന്നു . നാട്ടിൽ ഏതൊരു ദുരന്തം ഉണ്ടായാലും പ്രത്യേകിച്ച് മാൾട്ടയിലെ
മലയാളികളായ പ്രവാസികൾഫോണിൽ ബന്ധപ്പെട്ട് സംസാരിക്കാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട് ജിനു വർഗീസ്,
സെക്രട്ടറി ജോബി കൊല്ലം,
ട്രഷറർ സൗമ്യ,
വൈസ് പ്രസിഡണ്ട് ജിബിൻജോൺ,
ജോയിൻ സെക്രട്ടറി വിപിൻ കണ്ണൂർ,
സെൻട്രൽ കമ്മറ്റി അംഗം ശ്രീ പ്രദീപ് ശിവാനന്ദൻ,
എക്സിക്യൂട്ടീവ് മെമ്പേഴ്സ്
ജിലു, അയ്യൂബ്, അഷ്‌ലി, റഷീദ്, ബിബിൻ , സൗമിനി, നിതിൻ, അരുൺ, ചിഞ്ചു,അഭിലാഷ്
എന്നിവർ അടങ്ങുന്ന കമ്മിറ്റി ഓൺലൈനായി പങ്കെടുത്തു.