[1:39 PM, 12/8/2023] Viji Thomas News Up Date: മാസപ്പടിയെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിലേക്ക് സി എം ആര് എല്‍ കോടിക്കണക്കിന് രൂപ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കലാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇ ഡി അന്വേഷിക്കാത്തത്? ബി ജെ പിയുമായി പിണറായി രഹസ്യബന്ധം ഉണ്ടാക്കിയതു കൊണ്ടാണ് 38 തവണയും ലാവലിന്‍ കേസ് മാറ്റിവച്ചത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്തുന്ന ഇ ഡി പിണറായി വിജയനെതിരെ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്? കള്ളപ്പണം വെളുപ്പിച്ചെന്ന് ഇന്‍കം ടാക്സിന്റെ ക്വാസി ജുഡീഷ്യല്‍ ബോഡി പരസ്യമായി പറഞ്ഞിട്ടും ഇ ഡി അന്വേഷിച്ചോ? ബി ജെ പിയുമായി ധാരണയുള്ളത് കൊണ്ടാണ് അന്വേഷിക്കാത്തത്.
സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു പ്രവര്‍ത്തകരെ ആലുവയിലും അങ്കമാലിയിലും ഡി വൈ എഫ് ഐ - സി പി എം ക്രിമിനലുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. നവകേരള സദസിനെതിരെ പച്ചക്കറി കടയില്‍ ഇരുന്ന് അഭിപ്രായം പറഞ്ഞ 72 വയസുകാരനെ സി ഐ ടി യു ക്രിമിനല്‍ സംഘം ആക്രമിച്ചു. ചായക്കടകളിലും പച്ചക്കറി കടകളിലും ഹോട്ടലുകളിലുമൊക്കെ രാഷ്ട്രീയം പറയുന്നത് കേരളത്തില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന രീതിയാണ്. കടയില്‍ നിന്ന് പോലും മുഖ്യമന്ത്രിക്കും നവകേരള സദസിനും എതിരെ അഭിപ്രായം പറയാന്‍ പാടില്ല. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ രക്ഷാപ്രവര്‍ത്തനമെന്ന് ഓമനപ്പേരിട്ട് വിളിച്ച മുഖ്യമന്ത്രിയാണ് എല്ലാ അക്രമങ്ങള്‍ക്കും കാരണം. സമാധാനപരമായി പ്രതിഷേധിക്കാന്‍ പാടില്ലാത്ത സംസ്ഥാനമായി കേരളം മാറി. എഴുത്തുകാരനായ സഖറിയ പറഞ്ഞതു പോലെ ഇനി കേരളത്തിലെ കറുത്ത കുടയുടെ ഭാവി എന്താകുമെന്ന് പരിശോധിക്കേണ്ട അവസ്ഥയിലാണ് എത്തിനില്‍ക്കുന്നത്.