റാപ് ഗായകൻ വേടന് എതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതി തന്നെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടരുതെന്ന് പൊലീസിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്‌റ്റിസ് സി.പ്രതീപ് കുമാർ സർക്കാരിന്റെ വിശദീകരണം തേടി. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
2020 ഡിസംബറിൽ ദലിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടൻ്റെ താമസ സ്‌ഥലത്തെത്തിയ ഹർജിക്കാരിയോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണു മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആരോപിക്കുന്നത്.












































































