കൊവിഡിൽ നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചാൽ നേരിടാൻ പ്രാഥമിക സർജ് പ്ലാനിന് ആരോഗ്യവകുപ്പ് രൂപം നൽകി. ഇപ്പോൾ കേരളത്തിൽ പ്രതിദിനം നൂറിൽ താഴെ കോവിഡ് കേസുകളാണ് ഉള്ളത്. ആശുപത്രി കിടക്കകൾ, ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ ബെഡുകളുടെ ലഭ്യതയും ഉറപ്പുവരുത്തി. കേന്ദ്ര വ്യോമമന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പുനരാരംഭിച്ച കോവിഡ് പരിശോധന തുടരുകയാണ്. ഇതുവരെ ജനിതക വകഭേദം വന്ന കോവിഡ് വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിക്കാത്തത് ആശ്വാസമാണ്.
