വൈക്കം ബീച്ച് ഗ്രൗണ്ടിൽ ആണ് പരിപാടി. സർകാര്യ വാഹ് ദത്തത്രയ ഹൊസബൊളെ മുഖ്യ പ്രഭാഷണം നടത്തും.
പ്രാന്ത സംഘ ചാലക് അഡ്വ കെ.കെ. ബലറാം അധ്യക്ഷത വഹിക്കും. സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട നൂറു പ്രമുഖർ വേദി പങ്കിടും
വൈക്കം സത്യഗ്രഹം ഹിന്ദു ഏകീകരണത്തിനും സാമാജിക സമരസതക്കും നൽകിയ സംഭാവനകളെ അനുസ്മരിക്കാനാണ് സാംഘിക് . സത്യഗ്രഹത്തിന്റെ സന്ദേശം ഏറ്റെടുക്കുന്ന പ്രവർത്തകർ ഗ്രാമതലങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. വൈക്കം കോട്ടയം പൊൻകുന്നം കോട്ടയം സംഘടനാ ജില്ലകൾ ഉൾപ്പെടുന്ന കോട്ടയം വിഭാഗിലെപതിനായിരംഗണവേഷധാരികളാണ് സാംഘിക്കിൽ പങ്കെടുക്കുന്നത്. പ്രവർത്തകരുടെ വ്യായാമ പ്രദർശനവും പരിപാടിയിൽ സംഘടിപ്പിച്ചിട്ടുണ്ട്.