ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി ഇന്നു വീണ്ടും പരിഗണിക്കും.
കേസില്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് തുടര്‍വാദത്തിനായി ഇന്നത്തേക്ക് മാറ്റിയത്.
എന്നാല്‍ കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞില്ല.
മറ്റു കേസുകള്‍ പരിഗണിച്ചശേഷം 11.30നാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹർജിയില്‍ നടപടികൾ ആരംഭിച്ചത്.
സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം.
ബലാത്സംഗ കേസില്‍ ഗുരുതര പരാമര്‍ശങ്ങളാണ് രാഹുലിനെതിരേ പൊലിസ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
സീല്‍ ചെയ്ത കവറിലുള്ള പൊലിസ് റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.
ഡോക്ടറുടെ ഉള്‍പ്പെടെ സാക്ഷി മൊഴികളും ബലാത്സംഗം നടത്തിയതിന്റെ തെളിവുകളുമാണ് റിപ്പോര്‍ട്ടിലുള്ളത്.
യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളും പൊലിസ് കോടതിക്ക് കൈമാറി.












































































