നാടൻ തോക്ക് പരിശോധിക്കുമ്പോൾ യുവാവിന് അബദ്ധത്തിൽ വെടിയേറ്റു. കാസർകോട് ഭീമനടി സ്വദേശി സുജിത്തിനാണ് വെടിയേറ്റത്. നെഞ്ചിനും കൈക്കും പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. കർഷകനായ സുജിത്ത് വന്യജീവി ശല്യം പ്രതിരോധിക്കാനായി നാടൻ തോക്ക് കൈവശം വെച്ചു എന്നാണ് പ്രാഥമിക നിഗമനം. തോക്കിന് ലൈസൻസ് ഇല്ലെന്ന് പോലീസ് അറിയിച്ചു.














































































