26നാണ് പൂരം.
24ന് സാമ്പിള്‍ വെടിക്കെട്ടും 25ന് രാവിലെ പൂര വിളംബരവും നടക്കും
മുഖ്യസാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ട് ദേശ ക്ഷേത്രങ്ങളിലും തിങ്കളാഴ്ച കൊടിയേറ്റം നടക്കും.
തിരുവമ്പാടിയില്‍ രാവിലെ 11.30നും പാറമേക്കാവില്‍ രാവിലെ 11.30 നും 11.45 നും ഇടയിലാണ് കൊടിയേറ്റം. ഇത്തവണയും തിരുവമ്പാടി വിഭാഗത്തിന് തിരുവമ്പാടി ചന്ദ്രശേഖരൻ തന്നെയാണ് തിടമ്പേറ്റുക. പാറമേക്കാവ് ദേവസ്വത്തിന് തൃക്കടവൂർ ശിവരാജു തിടമ്പേറ്റും.
ഇലഞ്ഞിത്തറ മേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ പാറമേക്കാവ് വിഭാഗത്തിനായി പ്രമാണം വഹിക്കുമ്പോള്‍ രാത്രി പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻ മാരാർ പ്രമാണിയാകും. തിരുവമ്പാടി വിഭാഗത്തില്‍ മഠത്തില്‍ പഞ്ചവാദ്യത്തിന് കോങ്ങാട് മധു നേതൃത്വം നല്‍കും.പാണ്ടിമേളം ആദ്യമായി ചെറുശേരി കുട്ടൻ മാരാർ നയിക്കും.












































































