അനശ്വര തീയറ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന ചിലചിത്രമേളയിൽ എംടിയുടെ സിനിമകളുകെ ചിത്രങ്ങൾ കോർത്തിണക്കിയ എം ടി "കാലം' ഫോട്ടോ എക്‌സിബികഷൻ ശ്രദ്ദേയമായി. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ തലങ്ങളിൽ അദ്ദേഹം കൈവെക്കാത്ത മേഖലകൾ ചുരുക്കം. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നാരായണൻ നായർ എന്ന എം ടി വാസുദേവൻ നായർ എന്നും മലയാളുകളുടെ സ്വാകാര്യ അഹങ്കാരമാണ്. നിർമ്മാല്യം,വാരിക്കുഴി, പഞ്ചാഗ്‌നി, കടവ്, നഖക്ഷതങ്ങൾ, ദയ, ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങി എം ടി സംവിധാനവും തിരക്കഥയുമെഴുതിയ അപൂർ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. എം ജി സർവ്വകലാശാല വൈസ്.ചാൻസിലർ സി ടി അരവിന്ദകുമാർ പ്രദർശനം ഉദ്‌ഘാടനം ചെയ്‌തു. ഫെസ്‌റ്റുവൽ ചെയർമാൻ ജയരാജ്, ജനറൽ കൺവീനർ പ്രദീപ് നായർ, സംവിധാൻ ജോഷി മാത്യു, വിനോദ് ഇല്ലമ്പള്ളി, നിഖിൽ എസ് പ്രവീൺ, സജി കോട്ടയം മറ്റ് സംഘാടകർ തുടങ്ങിയവർ പങ്കെടുത്തു.