കുന്നംകുളം മുൻ എം.എൽ എ ബാബു. എം. പാലിശ്ശേരി 2006 'ലും 2011 ലും കുന്നംകുളത്തെ പ്രതിനിധീകരിച്ചു. സി.പി.എം കുന്നംകുളം ഏരിയാ സെക്രട്ടറിയായിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ടായും പ്രവർ ത്തിച്ചു.
പി. രാമൻ നായരുടെയും അമ്മിണി അമ്മയുടെയും മകനായി 1951 മേയ് 13 നാണ് ജനനം. ഭാര്യ സി. എം. ഇന്ദിര ബാബു'
സി.ഐ.ടി.യു തൃശൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറിയായും നിരവധി സംഘടനാ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
തൃശൂർ ദേവി കലാമണ്ഡലത്തിൻ്റെ 2007-ലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ്, മാനസ് സർഗ്ഗ വേദിയുടെ 2008 -ലെ മികച്ച രാഷ്ട്രീയ പ്രവർത്തകനുള്ള അവാർഡ്, കോടമന നാരായണൻ നായർ സ്മാരക ട്രസ്റ്റിൻ്റെ 2009-ലെ മികച്ച സാംസ്‌കാരിക പ്രവർത്തകനുള്ള അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.