കുന്നത്തുനാട് എം എൽ എ പി.വി. ശ്രീനിജിൻ സ്ഥാനാർഥിയാകാൻ സമീപിച്ചെന്നാണ് സാബു എം. ജേക്കബിന്റെ ആരോപണം. വില കുറഞ്ഞ രാഷ്ട്രീയ ആരോപണമാണെന്നും, സാബുവിനെ വെല്ലുവിളിക്കുന്നുവെന്നും ശ്രീനിജൻ പറഞ്ഞു.
ട്വന്റി 20 സ്ഥാനാർഥിയാകാൻ പി.വി. ശ്രീനിജിൻ സമീപിച്ചെന്നും സി.എൻ. മോഹനനും, പി.രാജീവും രസീറ്റില്ലാതെ പണം വാങ്ങിയെന്നുമാണ് സാബു എം. ജേക്കബ് ആരോപിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കൺവൻഷൻ കോലഞ്ചേരിയിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.