അറസ്റ്റിലായ എല്ലാവരും കോഴിക്കോട് സ്വദേശികളാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മാരകമായ സിന്തറ്റിക് ലഹരിവസ്തുക്കള്‍ പിടികൂടിയത്.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം മൂന്ന് ദിവസമായി ലോഡ്ജിൽ മുറിയെടുത്തു താമസിച്ചുവരികയായിരുന്നു. നാല് മുറികളിലായാണ് സംഘം താമസിച്ചത്. പിടിയിലായവർ എല്ലാവരും ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പിടിയിലായവരിൽ നിന്ന് 500 ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്














































































