കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് കേസ് തീർപ്പാവുന്ന വരെ തുടർനടപടി പാടില്ലെന്ന കോടതി ഉത്തരവ്.
കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നല്‍കിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് കേസില്‍ സ്റ്റേ അനുവദിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങള്‍ പകർത്തിയെന്നുമാണ് കേസ്.
കോഴിക്കോട് കസബ പൊലീസാണ് ഇതില്‍ ആദ്യം കേസ് റജിസ്റ്റർ ചെയ്തതെങ്കിലും ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് പിന്നീട് കർണാടക പൊലീസിനു കൈമാറുകയായിരുന്നു












































































