വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകൻ വി എ അരുണ്‍കുമാർ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ എന്നും അരുണ്‍കുമാർ പറഞ്ഞു.
ഫേസ്ബുക്കിലൂടെ അരുണ്‍ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയില്‍ ചികിത്സയിലാണ് വി എസ് അച്യുതാനന്ദൻ. നൂറ്റിയൊന്നു വയസ് പിന്നിട്ട വി.എസ് അച്യുതാനന്ദന് ഹൃദയാഘാതമുണ്ടായതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പും ശ്വസനവും ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുന്നു. വിദഗ്ധ ഡോക്ടർമാരുടെ സംഘം ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്.