സ്കൂളിലേക്ക് പോകും വഴി കോട്ടയം പുതുപ്പള്ളി പരിയാരം ഗവൺമെൻറ് യുപി സ്കൂളിലെ ഹെഡ്‌മാസ്റ്റർ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം സ്വദേശി രാജശേഖരൻ തമ്പിയാണ് (53) അന്തരിച്ചത്.
രാവിലെ കൊല്ലത്തുനിന്ന് പുതുപ്പള്ളിയിലെ സ്കൂളിലേക്ക് വന്ന ഹെഡ്‌മാസ്റ്റർക്ക് മാങ്ങാനത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു, തുടർന്ന് ഇവിടുത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തി. പിന്നീട് കോട്ടയം തിരുനക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.














































































