കളത്തിപടി പൊൻപള്ളി റോഡിൽ പൈപ്പ് പൊട്ടി ഉണ്ടായ കുഴി അടച്ചു. ഐഡിയൽ ന്യൂസിന്റെ വാർത്തയുടെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി പൈപ്പ് നന്നാക്കി. എന്നാൽ റോഡിന്റെ മധ്യഭാഗത്തുണ്ടായ കുഴി നികത്താതെ പോവുകയുമാണ് ഉണ്ടായത്.
തുടർന്ന് വിജയപുരം പഞ്ചായത്ത് റോഡിന്റെ ഇരു വശങ്ങളിലെ മെമ്പർമാരായ റോയി ജോൺ ഇടയത്തറ, രജനി സന്തോഷ് എന്നിവർ ഇടപെട്ടത് മൂലം പി.ഡബ്ലിയു. ഡി അധികൃതർ അപകടവസ്ഥയിൽ ഉണ്ടായിരുന്ന ഗട്ടർ ഇന്നലെ അടച്ചു.














































































