കോട്ടയം: കെവിന് വധക്കേസില്‍ വിധി പറയുന്നത് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 22ലേക്ക് മാറ്റി. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. എന്നാല്‍, പ്രതിഭാഗം ഇത് ഇത് നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചത് . കെവിന്റേത് ദുരഭിമാനക്കൊലയാണോ എന്ന് സ്ഥിരീകരിക്കാന്‍ വേണ്ടി, വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റിവയ്ക്കുകയാണെന്ന് കോടതി അറിയിച്ചു.
ദുരഭിമാനക്കൊല തന്നെയാണ് നടന്നതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. ലിജോയും സാനു ചാക്കോവും നടത്തിയ ഫോണ്‍ സംഭാഷണം ഇതിന് തെളിവാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍മായ കേസാണെന്നും പ്രോസിക്യൂഷന് വാദിച്ചു.
താഴ്ന്ന ജാതിയില്‍പ്പെട്ട ആളെ വിവാഹം കഴിക്കുന്നത് അപമാനമാണെന്നും കെവിനെ കൊല്ലുമെന്നും സാനു ചാക്കോ പറയുന്നതുമായ ഫോണ്‍ സംഭാഷണമായിരുന്നു പ്രോസിക്യൂഷന് കോടതിക്ക് മുന്പില് സമര്‍പ്പിച്ചത്.
കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന് ചാക്കോ ജോണ്‍, സഹോദരന് സാനു ചാക്കോ എന്നിവരുള്‍പ്പടെ 14 പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത് . ഈ വര്‍ഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത് . 2019 ജൂലൈ 30 നാണ് കെവിന് വധക്കേസില്‍ വിചാരണ പൂര്‍ത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസില്‍, 238 രേഖകളും 50ലേറെ തെളിവുകളും കോടതി പരിശോധിക്കുകയുണ്ടായി .
2018 മെയ് 27 നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിന് ജോസഫിനെ കാണാനില്ലെന്ന് കാണിച്ച് അച്ഛന് ജോസഫ് ഗാന്ധി നഗര്‍ പൊലീസില്‍ പരാതി സമര്‍പ്പിക്കുന്നത് . എന്നാല്‍ , മുഖ്യമന്ത്രിക്ക് അകമ്ബടി പോകണമെന്ന് പറഞ്ഞ് പൊലീസ് പരാതി തള്ളിക്കളഞ്ഞു . പിന്നീട് മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയാകുകയും വിവാദമാകുകയും ചെയ്തപ്പോള്‍ നീനുവിന്റെ സഹോദരന് ഷാനു ചാക്കോയടക്കം 13 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
കെവിന്റെ സുഹൃത്തായ അനീഷിനെ ഷാനുവും കൂട്ടരും മര്‍ദ്ദിച്ചവശനാക്കി കോട്ടയത്തിനു സമീപം സംക്രാന്തിക്കവലയില്‍ ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞു . അനീഷ് പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചുവെങ്കിലും നടപടി സ്വീകരിച്ചില്ല . അന്ന് തന്നെ മകളെ കാണാനില്ലെന്ന് കാണിച്ചു നീനുവിന്റെ പിതാവ് ചാക്കോ പോലീസില്‍ പരാതിപെട്ടു. കെവിനൊപ്പം പോകണമെന്ന് നീനു പറഞ്ഞതിനാല്‍ കോടതി നീനുവിനെ കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു .
2018 മെയ് 28നാണ് പുലര്‍ച്ചെ തെന്മലയില് ചാലിയക്കര തോട്ടില്‍ നിന്നും കെവിന്റെ മൃതദേഹം കണ്ടെടുത്തത് . കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയസിനെയും റിയാസിനെയും പോലീസ് ആദ്യം അറസ്റ്റ് ചെയ്തു . പിന്നീട് ഷാനു ചാക്കോയെയും അച്ഛന് ചാക്കോ ജോണിനെയും പിടികൂടി. കെവിനെ ഓടിച്ച് ആറ്റില്‍ ചാടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് . അതേസമയം , കെവിന്റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കെവിനെ ബലമായി വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടും പിന്നാലെ വന്നു. 12 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2019 ഏപ്രില്‍ 24 ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു . വിചാരണയ്ക്കിടെ അഞ്ച് സാക്ഷികള്‍ കൂറ് മാറുകയും ചെയ്തു . കെവിനേ മുക്കിക്കൊന്നതാണെന്ന് വിചാരണയ്ക്കിടെ പൊലീസ് സര്ജന്മാര് കോടതിയില്‍ മൊഴി നല്‍കിയിരുന്നു . നീനു കെവിന്റെ വീട്ടില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ എംഎസ്ഡബ്ല്യുവിന് പഠിക്കുകയാണ്.