ചാറ്റ് ജിപിടി ചിത്രങ്ങൾ നിർമിക്കാൻ ഇനി ആപ്പും ഗൂഗിളും ആവശ്യമില്ല. പുത്തൻ അപ്ഡേറ്റുകൾ പരിജയപ്പെടുത്തുന്ന വാട്സ്ആപ്പ് ഇത്തവണ ഉപയോക്താക്കളെ ഞെട്ടിക്കുന്ന സർപ്രൈസുമായാണ് എത്തിയിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ ഇമേജ് നിർമാണ കഴിവുകൾ ഇനി വാട്സ്ആപ്പിലും ലഭ്യമാക്കാൻ സാധിക്കും.
ചാറ്റ് ജിപിടി സേവനം ലഭ്യമായ എല്ലാ രാജ്യങ്ങളിലും ഈ ഫീച്ചർ ഉപയോഗിക്കാനാവും. വാട്സ്ആപ്പ് ചാറ്റുകളിൽ ഉപയോക്താക്കൾക്ക് ആവശ്യമായ ചിത്രങ്ങൾ നിർമിക്കാനും എഡിറ്റ് ചെയ്യാനുമാകും. എന്നാൽ ഒരു നിബന്ധനയും മുന്നോട്ടുവയ്ക്കുന്നുണ്ട്. ഒരു ദിവസം ഒരു ഫോട്ടോ മാത്രമേ നിർമിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കൂ.
ചിത്രം നിർമിക്കുന്നതിനും ചാറ്റ് ചെയ്യുന്നതിനും ഒരു വാട്സ്ആപ്പ് നമ്പറും നൽകുന്നുണ്ട്. ഈ നമ്പറിൽ ചാറ്റ് ചെയ്ത് ചിത്രങ്ങൾ എഡിറ്റ് ചെയ്യുകയും നിർമിക്കുകയും ചെയ്യാം. ചിത്രം നിർമിക്കേണ്ട രീതികൾ +1 (800) 242-8478 എന്ന നമ്പറിൽ സന്ദേശം അയച്ച് ചാറ്റ് തുടങ്ങണം. എന്ത് തരത്തിലുള്ള ചിത്രങ്ങളാണ് വേണ്ടതെന്ന് സന്ദേശത്തിൽ പറയുക. രണ്ട് മിനിറ്റിന് ശേഷം നിങ്ങൾ ആവശ്യപ്പെടുന്ന ചിത്രം ലഭ്യമാകും.