റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 മോഡലുകള്‍ക്കും ഇനി എബിഎസ് സുരക്ഷ. ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയോടെയായിരിക്കും ഇനി മുതല്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 വില്‍പ്പനയ്ക്ക് വരും. ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് കര്‍ശനമാണ്. അല്ലാത്തപക്ഷം മോഡലുകള്‍ വില്ക്കാന് കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ നടപടി. എബിഎസ് സംവിധാനം ലഭിച്ചതിനെ തുടര്‍ന്ന് 1.53 ലക്ഷം രൂപയാണ് പുതിയ മോഡലിന് വില. എബിഎസില്ലാത്ത പതിപ്പിനെ അപേക്ഷിച്ച് 5,800 രൂപ കൂടുതല്‍. എബിഎസ് സംവിധാനം ലഭിച്ചതൊഴിച്ചാല്‍ മറ്റു കാര്യമായ മെക്കാനിക്കില്‍ പരിഷ്കാരങ്ങളൊന്നും 350 ക്ലാസിക്കിന് സംഭവിച്ചിട്ടില്ല.