ഈ മാസം 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് ഇന്ത്യൻ റെയിൽവെ. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി, എറണാകുളം ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ സർവീസ് നടത്തില്ല. ഈ മാസം 26 നുളള തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി, എറണാകുളം- ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്, 27നുള്ള കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നിവയാണ് റദാക്കിയ ട്രെയിനുകളുടെ പട്ടികയിലുള്ളത്. ട്രാക്ക് മെയിൻ്റനൻസിൻ്റെ ഭാഗമായാണ് ട്രെയിനുകൾ റദ്ദാക്കിയത് എന്ന് റെയിൽവെ വ്യക്തമാക്കി.
