തിരുവനന്തപുരം: അടിമല പുറം എന്ന സ്ഥലത്ത് ക്രിസ്തുരാജ് ഒമനിച്ചു വളർത്തിയ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെയാണ് 3 ദുഷ്ടന്മാർ ചേർന്നു ക്രൂരമായി തല്ലി കൊന്നു ചൂണ്ടകൊളുത്തിൽ കെട്ടിത്തൂക്കി യത്...
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരതയ്ക്ക് രാക്ഷ്ട്രീയ പിൻബലമോ?
എന്നും കടപ്പുറത്തു കളിക്കാൻ പോകുമായിരുന്ന ബ്രൂണോ പതിവുപോലെ കളിക്കാൻ പോയതാണ് ഒരാളെ പോലും ഉപദ്രവിക്കാത്ത സാധുവാണ് ബ്രൂണോ.. കളിച്ചു കഴിഞ്ഞ് ക്ഷീണത്തിൽ ഒരു തോണിയുടെ അടിയിൽ വിശ്രമിച്ചിരുന്ന അവനെ ഇവർ ക്രൂരമായി തല്ലി കൊല്ലുകയായിരുന്നു ശേഷം ചൂണ്ടകൊളുത്തിൽ കെട്ടി വലിച്ചു കെട്ടി തൂക്കി..
ഇതിനെതിരെ ഓണർ വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു ഇന്ന് പ്രതികളെ സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും രാക്ഷ്ട്രീയ സ്വാധീനമുപയോഗിച്ച് അവർ സ്റ്റേഷനിൽ ഹാജരായില്ല..
ഇങ്ങനെയുള്ള കപലികന്മാരെ വെറുതെ വിടാൻ പാടില്ല നിരുപദ്രവകാരിയായ ഒരു മിണ്ടാപ്രാണിയെ ക്രൂരമായി കൊന്നു കെട്ടി തൂക്കിയ ഈ ദുഷ്ടന്മാർക്ക് ശിക്ഷ ലഭിക്കുന്നത് വരെ പോരാടുക....