തിരുവനന്തപുരം: സ്വകാര്യ ബസിൻ്റെ മുന്നിലും പിന്നിലും ക്യാമറ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ ബസ് ഉടമകൾ.ഫെബ്രുവരി 28-നകം ക്യാമറ സ്ഥാപിക്കണമെന്നത് അപ്രായോഗികമാണെന്നും അനുകൂല നടപടിയില്ലെങ്കിൽ സർവീസുകൾ മാർച്ച് ഒന്നു മുതൽ നിർത്തി വയ്ക്കുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി.ക്യാമറക്കുവേണ്ടി പണം ചിലവാക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിലില്ല. ബസിൻ്റെ ടെസ്റ്റ് വരുന്നതിന് മുന്നോടിയായി ക്യാമറകൾ വയ്ക്കാം. ഒരുമിച്ച് ഇത്രയധികം ബസുകൾ സിസിടിവി സ്ഥാപിക്കുമ്പോൾ നിലവാരമുള്ള ക്യാമറകൾ ലഭ്യമാകില്ലെന്നും ബസുടമകൾ വ്യക്തമാക്കി.
