രാജ്യത്ത് സ്വർണവില പവന് 42,000 രൂപ കടന്ന് റെക്കോർഡിൽ. പവന് 42,160 രൂപയാണ് നിലവിലെ വില. 42,000 രൂപ കടന്ന് വില ഉയരുന്നത് ഇതാദ്യമായാണ്. ഗ്രാമിന് 5260 രൂപയായി. 2020 ഓഗസ്റ്റ് 7ന് സ്വർണവില 42,000 രൂപയിൽ എത്തിയിരുന്നു. മൂന്ന് ദിവസം ഈ നിലയിൽ തുടർന്ന ശേഷം പിന്നീട് കുറയുകയായിരുന്നു.
