ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിവന്ന പരിശോധന അവസാനിച്ചു. പരിശോധന അവസാനിപ്പിച്ച് മൂന്നാം ദിവസമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. മൂന്ന് ദിവസങ്ങളിലായി 60 മണിക്കൂറോളം പരിശോധന നടന്നു. പരിശോധനയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഉടൻ വിശദീകരണം നൽകുമെന്നാണ് സൂചന. അക്കൗണ്ട്സ് വിഭാഗത്തിലെ കമ്പ്യൂട്ടറുടെ ഡിജിറ്റൽ പകർപ്പടക്കം ആദായനികുതി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
