സി പി എമ്മിലെ കെ കെ ജയമ്മയെ ആലപ്പുഴ നഗരസഭ ചെയർപേഴ്സണായി തിരഞ്ഞെടുത്തു.കൗൺസിൽ ഹാളിൽ നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അമ്പിളി അരവിന്ദിനെയാണ്പരാജയപ്പെടുത്തിയത്.കെ കെ ജയമ്മയ്ക്ക് 35 വോട്ട് ലഭിച്ചു.
നെഹ്റുട്രോഫി വാർഡ് കൗൺസിലറാണ് കെ കെ ജയമ്മ.എൽ ഡി എഫിലെ ധാരണപ്രകാരം സി പി എമ്മിലെ തന്നെ സൗമ്യരാജ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.