ആലപ്പുഴ ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതികളുമായി തിരികെപോകുന്നതിനിടെസ്വകാര്യബസിൽ വച്ച് പോലീസുകാരുമായി ഏറ്റുമുട്ടലും സംഘർഷവും.
ഉച്ചയ്ക്ക് രണ്ടുമണിയോടെ ആലപ്പുഴ കല്ലുപാലത്തിന് സമീപമാണ് സംഭവം.ആലപ്പുഴ-ഇരട്ടക്കുളങ്ങര റൂട്ടിൽ ഓടുന്ന ഫിർദൗസ് എന്ന ബസിലാണ് സംഘർഷമുണ്ടായത്.
പ്രതികളെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു തർക്കവും സംഘർഷവും.
ബസിൽ വച്ച് ഒരാൾ പ്രതികൾക്ക് പൊതി കൈമാറാൻ ശ്രമിച്ചത് പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തിനിടെ പ്രതികളിൽ ഒരാൾ ബസിന്റെ പിൻഭാഗത്തെ ചില്ല് ചവിട്ടി തകർക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഇരുമ്പുപാലത്തിന് സമീപം യാത്രക്കാരെ ഇറക്കിയശേഷം ബസ് സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ചില്ല് തകർക്കുകയും ഓട്ടം നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നും നഷ്ടപരിഹാരം വേണമെന്നും കാട്ടി ബസ് ഉടമ സുനീർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.